ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
ലോകം അപ്രധാനമെന്നു കരുതുന്നതിനെയും ദൈവം തെരഞ്ഞെടുത്തു. ലോകം വെറുക്കുകയും തള്ളുകയും ചെയ്തതിനെ അവന്‍ തെരഞ്ഞെടുത്തു. ലോകം പ്രധാനമെന്നു കരുതുന്നതിനെ തകര്‍ക്കുകയാണ് അവന്‍റെ ലക്ഷ്യം. തന്‍റെ മുന്നില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവന്‍ ഇങ്ങനെ ചെയ്തത്.
കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം 1:28ഓഡിയോ ബൈബിൾ
