ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
യെഹൂദര്‍ വീര്യ പ്രവൃത്തികള്‍ തെളിവായി ആവശ്യപ്പെടുന്നു. യവനന്മാര്‍ക്കു വിജ്ഞാനമാണു വേണ്ടത്. എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ പ്രസംഗിക്കുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടു. യെഹൂദര്‍ക്ക് അതൊരു വലിയ പ്രശ്നമാകുന്നു. ജാതികള്‍ക്ക് അതൊരു ഭോഷത്തവും. ദൈവത്താല്‍ വിളിക്കപ്പെട്ട യെഹൂദനും യവനനും ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ വിജ്ഞാനവും ആകുന്നു.
കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം 1:22ഓഡിയോ ബൈബിൾ
