ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
ശത്രുത, ക്രോധം, കോപം എന്നിവ ഒരിക്കലും കാട്ടാതിരിക്കുക. കോപിച്ചലറുകയോ മറ്റുള്ളവരെ വേദനിപ്പിക്കുംവിധം എന്തെങ്കിലും പറയുകയോ ചെയ്യരുത്. ദുഷ്ടതകളൊന്നും പ്രവര്‍ത്തിക്കുകയുമരുത്. പരസ്പരം ദയാലുക്കളും ലോലഹൃദയരുമാവുക. ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.
എഫേസ്യർക്ക് എഴുതിയ ലേഖനം 4:31ഓഡിയോ ബൈബിൾ
